എജിആർ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി.ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയ്ക്ക് എജിആർ കുടിശ്ശികയിനത്തിൽ അടുത്ത ഏഴുമാസത്തിനുള്ളിൽ 10ശതമാനം തുക തിരിച്ചടയ്ക്കേണ്ടിവരുന്നതിനാലാണിത്.2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ള തുക 10 തവണകളായാണ് അടച്ചുതീർക്കേണ്ടത്. അതിന് 10വർഷത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്.ഇതോടെ 2021 മാർച്ചിൽ ഭാരതി എയർടെൽ 2,600 കോടി രൂപയും വോഡാഫോൺ ഐഡിയ 5,000 കോടി രൂപയുമാണ് നൽകേണ്ടിവരിക. നിലവിൽ ഒരു ഉപഭോക്താവിൽനിന്നു ലഭിക്കുന്ന ശരാശരി വരുമാനം വെച്ച് ഈ കുടിശ്ശിക തീർക്കാൻ കമ്പനികൾക്കാവില്ല.ഭാരതി എയർടെല്ലിന് 10ശതമാനവും വോഡഫോൺ ഐഡിയയ്ക്ക് 27ശതമാനവും നിരക്ക് വർധിപ്പിച്ചാൽ മാത്രമെ തിരിച്ചടയ്ക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഒരു ഉപഭോക്താവിൽ നിന്ന് എയർടെലിന് ലഭിച്ചവരുമാനം 157 രൂപയാണ്.വോഡാഫോൺ ഐഡിയയ്ക്കാകട്ടെ 114 രൂപയും.നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 2019 ഡിസംബറിലാണ് കമ്പനികൾ മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ 40 ശതമാനത്തോളം വർധനവരുത്തിയത്.

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി