ലോക്ഡൗണിൽ വരുമാനമില്ലാതായി; പട്ടിണി കിടന്ന് ഏഴ് വയസ്സുകാരൻ മരിച്ചു

ചെന്നൈ: ലോക്ഡൗണിൽ വരുമാനമില്ലാതെ കുടുംബം പട്ടിണിയിലായതോടെ ഏഴു വയസ്സുകാരൻ വിശന്നു മരിച്ചു. ചെന്നൈ തിരുനൻട്രവൂരിൽ താമസിക്കുന്ന സരസ്വതിയുടെ (35) മകൻ സാമുവേലാണ് മരിച്ചത്. മരിച്ച വിവരം പുറത്ത് അറിയിക്കാതെ മകന്റെ മൃതദേഹത്തിന് അമ്മ മൂന്ന് ദിവസം കാവലിരുന്നു. സ്വകാര്യസ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് പട്ടിണി മൂലം മരിച്ചത്.
ബെംഗളൂരുവിൽ ജോലിചെയ്യുന്ന ജീവാനന്തം എന്നയാളെ വിവാഹം ചെയ്തിരുന്ന സരസ്വതി ഏഴുവർഷംമുമ്പ് വിവാഹബന്ധം വേർപ്പെടുത്തി തനിച്ച് താമസിച്ചുവരികയായിരുന്നു. നാട്ടുചികിത്സ നടത്തിയിരുന്ന സരസ്വതിക്ക് ലോക്ഡൗണായതോടെ ജോലിയുണ്ടായിരുന്നില്ല. അതോടെ വരുമാനമില്ലാതെ അമ്മയുംമകനും കഷ്ടത്തിലായി.

അടുത്ത് ബന്ധുക്കൾ താമസിക്കുന്നുണ്ടെങ്കിലും സരസ്വതി അവരോട് സഹായം തേടിയുമില്ല. കഴിഞ്ഞദിവസം സരസ്വതിതന്നെ പൊലീസ് കൺട്രോൾ റൂമിൽവിളിച്ച്, തന്റെ മകൻ പട്ടിണികാരണം മൂന്നുദിവസം മുമ്പ് മരിച്ചെന്ന് അറിയിക്കുകയായിരുന്നു.

കൺട്രോൾ റൂമിൽനിന്ന് വിവരം ലഭിച്ച തിരുനൻട്രവൂർ പൊലീസ് സ്ഥലത്തെത്തി വീടുതുറന്ന് പരിശോധപ്പോഴാണ് അഴുകിത്തുടങ്ങിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്താകെ ദുർഗന്ധവും പരന്നിരുന്നു. മകന്റെ മരണവിവരം ആരെയും അറിയിക്കാതിരുന്ന സരസ്വതി ദുർഗന്ധത്തെക്കുറിച്ച് അയൽക്കാർ ചോദിച്ചുതുടങ്ങിയതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്.

മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനയച്ചു. കേസ് രജിസ്റ്റർ ചെയ്തു. സരസ്വതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതിനാൽ കൗൺസലിങ് നൽകുമെന്നും കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

തോൽപ്പെട്ടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പ്രിവന്റീവ് ഓഫീ സർ ജോണി.കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർ ണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. സംശയം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.