കഴിഞ്ഞ ദിവസം ചീരാല്‍ എഫ് എച്ച് സിയില്‍ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ച പുത്തന്‍കുന്നുള്ള യുവതി സന്ദര്‍ശിച്ച സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചത്. ഇക്കഴിഞ്ഞ 28, 29 തീയതികളില്‍ യുവതി സന്ദര്‍ശിച്ച അഞ്ച് സ്ഥാപനങ്ങളും, യുവതി ജോലി ചെയ്യുന്ന നഗരസഭയ്ക്ക് സമീപമുള്ള എസ് ബി അസോസിയേറ്റ്‌സ് സ്ഥാപനവുമാണ് അടച്ചത്.
യുവതിയോടൊപ്പം ജോലി ചെയതിരുന്നവര്‍ നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ 28ന് യുവതി വൈകിട്ട് അഞ്ച് മണിക്ക് ആറ് മണിക്കും ഇടയ്ക്കും ഡേമാര്‍ട്ട്, സമീപമുള്ള ഇന്‍സാഫ് ഫ്രഷ് മത്സ്യവില്‍പ്പന കട എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു. തൊട്ടടുത്ത ദിവസം 29ന് യുവതി യെസ് ഭാരത്, ചുങ്കം ഒ എം സ്റ്റോര്‍, റോയല്‍ ബേക്കറി എന്നിവടങ്ങളിലും സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ വരെ ഏകദേശം രണ്ടു മണിക്കൂറോളമാണ് യുവതി യെസ് ഭാരത് ഷോപ്പില്‍ ചെലവഴിച്ചത്. വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയ്ക്കാണ് ചുങ്കം ഒ എം സ്റ്റോര്‍, റോയല്‍ ബേക്കറി എന്നീ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തിയത്. യുവതി സന്ദര്‍ശിച്ച സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനങ്ങള്‍ അണു നശീകരണം നടത്തി വ്യാഴാഴ്ച്ച നിരീക്ഷണത്തിലില്ലാത്ത ജീവനക്കാരെ വച്ച്തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം യുവതി 29 ന് വൈകിട്ട് പുത്തന്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് യാത്ര ചെയ്ത ഓട്ടോറിക്ഷ ഏതാണന്ന് കണ്ടെത്താനായിട്ടില്ല. യുവതി ജോലി സ്ഥലത്തേക്ക് വന്നിരുന്നത് വിവിധ ബസ്സുകളിലായിരുന്നു. അതിനാല്‍ കഴിഞ്ഞ 22 മുതല്‍ ചീരാല്‍ ബത്തേരി റൂട്ടില്‍ ബസ്സുകളില്‍ യാത്ര ചെയ്തവര്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും, രോഗിയുമായി ദ്വിതീയ കോണ്ടാക്ടില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നും അധികൃതര്‍ വ്യക്തമാക്കി.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ