കേരള ഫയർ & റെസ്ക്യൂ സർവീസ് ഫോഴ്സിന്റെ കീഴിലുള്ള കോട്ടത്തറ പഞ്ചായത്തിലെ സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് നിർവഹിച്ചു.വൈസ്. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി, ഫയർ & റെസ്ക്യൂ ഓഫീസർ ഷറഫുദ്ദീൻ, വാർഡ് മെമ്പർ വി.ജെ ജോർജ്ജ് ,സിവിൽ ഡിഫൻസ് വൊളണ്ടിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.