പ്ലസ് വൺ പ്രവേശനം:ട്രയൽ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ അവ വരുത്തി എട്ടിന് വൈകിട്ട് അഞ്ചിനുള്ളിൽ കൺഫർമേഷൻ നൽകണം. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.