കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09) പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാമ്പിളുകളില്‍ 54019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 52315 നെഗറ്റീവും 1704 പോസിറ്റീവുമാണ്.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459







