മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറന്നതിനാല്‍ സംസ്ഥാനത്തും തുറക്കാമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ.എക്‌സൈസ് മന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശ മുഖ്യന്ത്രിക്ക് കൈമാറി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും ഉള്‍പ്പെടെ അടച്ചത്. പിന്നീട് ബെവ്ക്യൂ ആപ്പ് വഴി മദ്യം ലഭ്യമാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ ബാറുകളിലും മറ്റും ഇരുന്ന് കഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785