വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 മാടക്കുന്നില്‍ ഉള്‍പ്പെടുന്ന
ഒരുവുമ്മല്‍ കോളനി, കൊറ്റിയോട്ടുമ്മല്‍ കോളനി, ചന്തന്‍ കോളനി, വാര്‍ഡ് 5, 6 എന്നിവയില്‍ ഉള്‍പ്പെടുന്ന ചൂരിയാറ്റ പ്രദേശം, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചേകാടി പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785