ലോക സാക്ഷരതാ ദിനം:മുതിര്‍ന്ന ആദിവാസി സാക്ഷരതാ പഠിതാക്കളെ ആദരിച്ചു

ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെയും ബ്ലോക്ക്, മുനിസിപ്പല്‍, ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന ആദിവാസി സാക്ഷരതാ പഠിതാക്കളെ അവരുടെ ഊരുകളില്‍ എത്തി ജനപ്രതിനിധികളും സാക്ഷരതാ പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്തിലെ സുഗന്ധഗിരി ചെന്നായിക്കവല കോളനിയില്‍ നടന്ന ചടങ്ങില്‍ 78 കാരിയായ മറിയത്തെ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ എം.എം.ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.സിന്ധു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോയി, പ്രേരക് കെ.ഫാത്തിമ എന്നിവര്‍ സംസാരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മാന്ദാനം കോളനിയിലെ മുതിര്‍ന്ന ആദിവാസി സാക്ഷരതാ പഠിതാവ് ജാനുവിനെ ഒ.ആര്‍.കേളു എം.എല്‍.എ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായാ ദേവി അധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ പുഞ്ചവയല്‍ കോളനിയില്‍ 80 കാരിയായി മഞ്ഞളയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ആദരിച്ചു. ഇതേ കോളനിയിലെ 80 വയസ്സുള്ള കറുത്തയെ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ബുഷ്‌റ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.മമ്മുട്ടി, ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹാരിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, ആദിവാസി സാക്ഷരതാ പദ്ധതി പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.ദിവാകരന്‍, പ്രേരക്മാരായ സിന്ധു.പി.എ, ഷിജി.വി.സി എന്നിവര്‍ സംസാരിച്ചു

കല്‍പ്പറ്റ നഗരസഭയിലെ മാങ്ങവയല്‍ കോളനിയിലെ 80 കാരിയായ മാധവിയെയും 6 മുതിര്‍ന്ന പഠിതാക്കളെയും ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷും മാനന്തവാടി പൊലമുട്ട് കോളനിയിലെ 80 വയസ്സുള്ള പാറുവിനെ ചെയര്‍മാന്‍ വി.ആര്‍.പ്രവീജും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വേങ്ങൂര്‍ കോളനിയിലെ 80 വയസ്സുള്ള പുയ്യനെ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജിയും ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 80 കാരിയായ വെള്ളിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശിയും മാനന്തവാടി ബ്ലോക്കിലെ മുതിര്‍ന്ന പഠിതാവ് മാരയെയും പ്രായം കുറഞ്ഞ പഠിതാവ് സന്തോഷിനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബുവും പനമരം മാത്തൂര്‍വയല്‍ കോളനിയിലെ 80കാരിയായ കറുപ്പിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ്കുമാറും കല്‍പ്പറ്റ റാട്ടക്കൊല്ലി കോളനിയിലെ 75കാരിയായ ഓണത്തിയെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പിയും ആദരിച്ചു.
പനമരം പാതിരിയമ്പം കോളനിയിലെ 91കാരിയായ പാറ്റയെ പ്രസിഡണ്ട് ഷൈനി കൃഷ്ണനും വെള്ളമുണ്ട പെരുവാടി കോളനിയിലെ 80 കാരിയായ തേയിയെ പ്രസിഡണ്ട് പി.തങ്കമണിയും മേപ്പാടി വീട്ടിമറ്റം കോളനിയിലെ കോരന്‍ 72നെ മെമ്പര്‍ ലളിതയും വെങ്ങപ്പള്ളി നാരങ്ങാക്കണ്ടി കോളനിയിലെ 68 വയസ്സുള്ള മുറുങ്ങിയെ പ്രസിഡണ്ട് പി.എം.നാസറും മുള്ളന്‍ക്കൊല്ലി പാതിരി കോളനിയിലെ കാളി 75നെ പ്രസിഡണ്ട് ഗിരിജ കൃഷ്ണനും പുല്‍പ്പള്ളി കൊരഞ്ഞിവയല്‍ കോളനിയിലെ 78കാരിയായ മീനയെ പ്രസിഡണ്ട് ബിന്ദു പ്രകാശും നെന്‍മേനി അമ്പലക്കുന്ന് കോളനിയിലെ 72വയസുള്ള തറയനെ പ്രസിഡണ്ട് പി.കെ.പത്മനാഭനും നൂല്‍പ്പുഴ പിലാക്കാവ് കോളനിയിലെ 72കാരിയായ ഭടിച്ചിയെ പ്രസിഡണ്ട് കെ.ശോഭന്‍കുമാറും മൂപ്പൈനാട് അമ്പലക്കുന്ന് കോളനിയിലെ 67വയസ്സുള്ള ചീരുവിനെ പ്രസിഡണ്ട് ആര്‍.യമുനയും മീനങ്ങാടി മടൂര്‍ കോളനിയിലെ 75വയസ്സുള്ള കുഞ്ചിയെ പ്രസിഡണ്ട് ബീന വിജയനും കണിയാമ്പറ്റ ഓണിവയല്‍ കോളനിയിലെ 78കാരിയായി ചീരുവിനെ പ്രസിഡണ്ട് ബിനു ജേക്കപ്പും തവിഞ്ഞാല്‍ ഗോദാവരി കോളനിയിലെ ചീരങ്കിയെ പ്രസിഡണ്ട് അനിഷ സുരേന്ദ്രനും കോട്ടത്തറ വസ്തിക്കുന്ന് കോളനിയിലെ 69 വയസ്സുള്ള ലീലയെ പ്രസിഡണ്ട് ലീലാമ്മ ജോസഫും തരിയോട് മാക്കുനി കോളനിയിലെ 78വയസ്സുള്ള തേയിയെ പ്രസിഡണ്ട് ഷീജ ആന്റണിയും പൂതാടി താഴെമുണ്ട കോളനിയിലെ കരിഞ്ചി 82നെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്‍പ്പാറയും തൊണ്ടര്‍നാട് ആക്കല്‍പുര കോളനിയെ മുതിര്‍ന്ന പഠിതാക്കളായ തൊപ്പി 87, കൊട്ടുമ്പന്‍ 85, മാക്ക 82 എന്നിവരെ പ്രസിഡണ്ട് പി.എ.ബാബുവും ആദരിച്ചു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.