തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സർക്കാർ നടത്തുന്ന ആറ് മാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്‌ടോബർ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് കിട്ടത്തക്കം വിധം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസ്സായിട്ടുളളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സിന്റെ അവസാന രണ്ടു മാസം തൊഴിൽ പരിചയവും പ്രസ്തുത കാലയളവിൽ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാർട്ട്‌മെന്റൽ കാന്റിഡേററ്‌സ് ഒഴികെയുളളവർക്ക്) ലഭിക്കും

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം