കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ‘എഡ്യു ഹെൽപ്പ്’ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമൊരുക്കി മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത രണ്ടു വിദ്യാർത്ഥികൾക്കാണ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും അധ്യാപകരും സംയുക്തമായി സ്മാർട്ട് ഫോൺ കൈമാറിയത്. പ്രിൻസിപ്പൽ പി.ടി. സജീവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അജീഷ് കെ.എം, സിമിത മനോജ് , ഷാനു ജേക്കബ്, വിദ്യാർത്ഥികളായ ജോയൽ,കൃഷ്ണ കിഷോർ എന്നിവർ പങ്കെടുത്തു.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







