കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.09) പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 464 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1172 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാമ്പിളുകളില്‍ 59065 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 57109 നെഗറ്റീവും 1956 പോസിറ്റീവുമാണ്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത







