കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി. ഈ മാസം 14ന് നഴ്‌സുമാരെ കൊണ്ടുവരാനുള്ള യാത്രക്കാണ് സൗദി എയര്‍ലൈന്‍സ് അനുമതി തേടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുകയും 18 ഓളം പേര്‍ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഡി.ജി.സി.എ നിഷേധിച്ചത്.

അതേസമയം, റണ്‍വേ സുരക്ഷിതമല്ലെന്ന് പറഞ്ഞ് 2015 മുതല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം 2018ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *