ജില്ല ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഭാഷാവിദഗ്ദ്ധര്‍, സ്‌പേഷ്യല്‍ എഡ്യൂക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സ് എന്നിവരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി വയനാട് ജില്ലയില്‍ താമസിക്കുന്നവരും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുമായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭാഷകള്‍ : തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, ഗോത്രഭാഷകള്‍(പണിയ, അടിയ, കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങിയവ). വിശദവിവരങ്ങള്‍ക്ക് dcpowyd@gmail.com, 8848836221.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.







