കല്‍പ്പറ്റ: ഹരിതസേന ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൊറട്ടോറിയം കാലത്തെ പലിശയും പിഴ പലിശയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലീഡ് ബാങ്കിന് മുമ്പില്‍ ധര്‍ണ നടത്തി. ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് നല്‍കുന്ന പല വായ്പ ഇളവുകളും സാധാരണ കര്‍ഷകര്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കാത്തത് അനീതിയാണ്.ദുരന്തനിവാരണ നിയമമനുസരിച്ച് വായ്പ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജപ്തി നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ഉത്തരവ് ലാന്റ് റവന്യു കമ്മീഷന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മൊറോട്ടോറിയം നിലനില്‍ക്കുന്ന കാലയളവില്‍ ജപ്തി നടപടികളുമായി ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നാല്‍ എന്ത് വില കൊടുത്തും തടയുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ജോസ് പുന്നക്കല്‍, പി.എന്‍.സുധാകര സ്വാമി, എന്‍.എ.വര്‍ഗ്ഗീസ്, എം.മാധവന്‍, ടി.ആര്‍.പോള്‍ എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി