കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 (ചീരകത്ത്) ലെ മൂപ്പൻകാവ് പ്രദേശം, വാർഡ് 11(വൈപ്പടി) ലെ വൈപ്പടികുന്ന് പ്രദേശം വാർഡ് 12ലെ (കുഴിവയൽ) അരമ്പറ്റകുന്ന്, മലരോട്കുന്ന് എന്നീ പ്രദേശങ്ങൾ ഒഴികെ
ബാക്കിയുള്ള പ്രദേശങ്ങളും പൊഴുതന ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെയും മൂന്നാം വാർഡിലെയും പിണങ്ങോട് ടൗൺ ഉൾപ്പെടുന്ന പ്രദേശം പൂർണമായും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 16ൽപ്പെട്ട ബത്തേരി-താളൂർ റോഡിൽ പഴമ്പള്ളി ഫ്ലോർ മില്ല് മുതൽ വില്ലേജ് ഓഫീസ് വരെയും, മാടക്കര-ചീരാൽ റോഡിൽ തുമ്പക്കുനി വരെയും,മാടക്കര-പാലക്കുനി റോഡിൽ പാലക്കുനി അംഗൻവാടി വരെയും,മാടക്കര-തവനി റോഡിൽ കരിവളം കോളനി വരെയുമുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്