മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ 15, 16 വാർഡുകളും,വാർഡ് 5 ലെ കടലാട് ഏരിയയിലെ 5 കി.മീറ്റർ ഉൾപ്പെടുന്ന പ്രദേശവും,മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ 1 മുതൽ 6 വരെയുള്ള വാർഡുകളും, 16 മുതൽ 19 വരെയുള്ള വാർഡുകളും കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







