മദ്യപാനത്തിനിടെ വഴക്കായി; എറണാകുളം പറവൂരിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു

എറണാകുളം പറവൂർ ചെറിയപ്പള്ളിയിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു. കണക്കാട്ടുശ്ശേരി വീട്ടിൽ ജലാധരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ രാഹുൽ ദേവിനെ(25) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ജലാധരൻ കൊല്ലപ്പെട്ടത്.

വയറുവേദനയും ഛർദിയെയും തുടർന്ന് ജലാധരനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണം സംഭവിച്ചു. അച്ഛൻ മദ്യപിച്ച് തലയടിച്ചു വീണു എന്നായിരുന്നു രാഹുൽദേവ് പോലീസിനോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു

പോസ്റ്റുമോർട്ടത്തിൽ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് കണ്ടെത്തി. മദ്യപിച്ച് വീട്ടിൽ അച്ഛനും മക്കളും തമ്മിൽ വഴക്ക് പതിവാണെന്ന് പരിസരവാസികളും പോലീസിനോട് പറഞ്ഞു. തുടർന്ന് രാഹുൽ ദേവിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്‌.

അധ്യാപക നിയമനം

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി  ജനുവരി 19 രാവിലെ 10ന് ജില്ലാ

ആശാ വർക്കർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലേക്ക് ആശാ വർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും 24നും 45നും ഇടയിൽ പ്രായവുമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് വാർഡിൽ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.