ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലേയ്ക്ക് പുതിയ വൈറസുകളുടെ കടന്നുകയറ്റം. ബ്ലാക്ക് റോക്ക് എന്ന വൈറസാണ് വിവിധ അപ്ലിക്കേഷനുകളിലുടെ സ്മാര്‍ട്ട്ഫോണുകളിലേയ്ക്ക് കടന്നുകയറുന്നത്. സ്മാര്‍ട്ട്ഫോണുകളില്‍നിന്നും ക്രെഡിറ്റ് ഡെവിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് ആണ് ഇത്.
അപ്ലിക്കേഷനുകള്‍ വഴിയാണ് വൈറസ് സ്മാര്‍ട്ട്ഫോണുകളിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. മൊബൈല്‍ സെക്ച്യുരിറ്റി സ്ഥാപനമായ ത്രെഡ് ഫാബ്രിക്കറാണ് എന്ന ഈ മാല്‍വെയര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 337 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി ഈ വൈറസ് ഡേറ്റ ചോര്‍ത്തുന്നതായാണ് വിവരം. അതിനാല്‍. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ ശ്രദ്ധ വേണം എന്നാണ് മുന്നറിയിപ്പ്.