‘വര്‍ക്ക് ഫ്രം ഹോം’ മടി പിടിച്ചുള്ള ജീവിതരീതികളിലേക്ക്.

ഒന്ന്- ജോലി വീട്ടില്‍ തന്നെ ആയതിനാല്‍ മിക്കവരും മടി പിടിച്ചുള്ള ജീവിതരീതികളിലേക്ക് കടന്നിട്ടുണ്ട്. ഇത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. ദഹനപ്രശ്‌നം, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും ഈ രീതി വഴിയൊരുക്കും. അതിനാല്‍ ‘വര്‍ക്ക് ഫ്രം ഹോം’ കാലത്ത് വ്യായാമം പതിവാക്കുക.

രണ്ട്- ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുമ്ബോള്‍ ഇരിപ്പിന്റെ രീതി ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് കാരണമാകും. അതുപോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കും, ഇടയ്ക്കിടെ തലവേദന വരുന്നതിനും ഇടയാക്കും.
ഒന്നിച്ച്‌ മണിക്കൂറുകളോളം ഇരിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ഇടവേളകളെടുത്ത് ഒന്ന് നടക്കുകയോ, പടികള്‍ കയറിയിറങ്ങുകയോ ചെയ്യാം. ഇരിക്കുമ്ബോള്‍ കുനിഞ്ഞോ, വളഞ്ഞോ ഇരിക്കാതിരിക്കുക.

മൂന്ന്- വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുമ്ബോള്‍ മിക്കവര്‍ക്കും വളരെ എളുപ്പത്തില്‍ വിരസത തോന്നാം. ഇതിനെ മറികടക്കാന്‍ പലരും ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. എപ്പോഴും എന്തെങ്കിലും ‘സ്‌നാക്‌സ്’ കഴിച്ചുകൊണ്ടേയിരിക്കും. ഇത് അത്ര ആരോഗ്യകരമായ ശീലമല്ലെന്ന് മനസിലാക്കുക.

നാല്- ജോലി വീട്ടില്‍ തന്നെ ആയതോടെ മിക്കവരുടെയും ജീവിതരീതികളില്‍ മാറ്റം വന്നിട്ടുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ, ഇതില്‍ പ്രധാനമാണ് ഉറക്കം. പലരും ഉറക്കത്തിന്റെ സമയം മാറിമറിഞ്ഞതിനെ കുറിച്ച്‌ പരാതിപ്പെടുന്നത് കാണാം. തീര്‍ച്ചയായും ഉറക്കത്തെ ക്രമീകരിച്ചേ പറ്റൂ.

അഞ്ച്- മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാകുമ്ബോള്‍ നമ്മള്‍ അധികം ആളുകളെ കാണുന്നില്ല. സുഹൃത്തുക്കളേയോ പ്രിയപ്പെട്ടവരേയോ കാണുകയോ അവരോടൊപ്പം സമയം ചിലവിടുകയോ ചെയ്യുന്നില്ല. ഇത് ക്രമേണ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെയെത്തിച്ചേക്കും.
അതിനാല്‍ ഒഴിവുസമയങ്ങളില്‍ ഇഷ്ടമുള്ളവരെയെല്ലാം ഓണ്‍ലൈനായി ബന്ധപ്പെടാന്‍ ശ്രമിക്കണം. ഫോണ്‍ ചെയ്ത് സംസാരിക്കാം, വീഡിയോ കോള്‍ ചെയ്യാം, മെയിലിലൂടെയോ ചാറ്റിലൂടെയോ ബന്ധപ്പെടാം. എപ്പോഴും പ്രിയപ്പെട്ടവരുമായി ‘ടച്ച്‌’ സൂക്ഷിക്കുക.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.