വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും കേരള കോൺഗ്രസ്സിന്റെ ജില്ലയിലെ സ്ഥാപക നേതാക്കളിൽ ഒരാളുമായ വർക്കി ചാമക്കലയുടെ നിര്യാണത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കണിയാരത്തു ചേർന്ന യോഗത്തിൽ അനുശോചിച്ചു. മാനന്തവാടി മുൻസിപ്പൽ കൗൺസിലർ പി.വി ജോർജ് അധ്യക്ഷത വഹിച്ചു.കെ.എ ആന്റണി,ഡെന്നിസൺ കണിയാരം, ബേബി അത്തിക്കൽ, എ.പി കുര്യാക്കോസ്, ജോസഫ് കളപുര, മോൻസി ഗിഡിയൻ, പൗലോസ് കുരിശിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്