മുത്തങ്ങ:വയനാട് ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറും സംഘവും നടത്തിയ പരിശോധനയില്‍ മുത്തങ്ങ പൊന്‍കുഴി അമ്പലത്തിന് സമീപത്ത് നിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. പുത്തനങ്ങാടി ആരിക്കല്‍ അജ്‌നാസ്(26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാമോളം അതിതീവ്ര ലഹരിമരുന്നുകള്‍ പിടികൂടി.ഇതിന് മയക്കുമരുന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് അനുമാനിക്കുന്നു.നിശാപാർട്ടിയിലും മറ്റും ഇത് പാർട്ടി ഡ്രഗ്ഗ് ആയി ശീതള പാനീയത്തിലും മറ്റും രഹസ്യമായി കലർത്തി സ്ത്രീകൾക്കും മറ്റും നൽകി അസാൻമാർഗ്ഗിക പ്രവർത്തികൾക്ക് ഉപയോഗിച്ച് വരുന്നതായി പ്രതിയിൽ നിന്നും അറിവായി.

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ







