കർഷകരുടെ നിലനിൽപ്പിനും ജീവിത മൗലിക അവകാശങ്ങൾക്കും ഭീഷണി ഉയർത്തിക്കൊണ്ട് തീവ്ര ജനവാസ മേഖലയെ ബഫർ സോണിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര വനം വകുപ്പിന്റെ കരടുവിജ്ഞാപനം തിരുത്തിയ തീരൂ, പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട കാർഷിക സൗഹൃദത്തിന്റെ മേലാപ്പിട്ട കുടുക്ക് നിയമങ്ങൾ സഹായിക്കുന്നത് കർഷകരെ അല്ല മറിച്ച് കോർപ്പറേറ്റ് ഭീമൻ മാർക്കുള്ള തുറന്ന വാതിലുകൾ ആണെന്ന സത്യം തിരിച്ചറിയുന്നതുകൊണ്ട്, കാലാനുസൃതമായ ഭേദഗതികൾ വരുത്തണമെന്നുമുള്ള പ്രമേയം പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള തവിഞ്ഞാൽ സെന്റ് മേരിസ് ഇടവകകമ്മിറ്റി യോഗം ഐക്യകണ്ഠേന പാസാക്കി. വികാരി ഫാ. ആന്റോ മമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയി കൈനിക്കുന്നേൽ, ജേക്കബ് മുണ്ടുനടയ്ക്കൽ, അബ്രഹാം അയ്യാനിക്കാട്ട്, ജോയി മണക്കാട്ട്, ജോസ് കൈനിക്കുന്നേൽ, ജേക്കബ് കിഴക്കേക്കുടിയിൽ, എൽസി പുളിക്കായത്ത്, ഷീന മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക