ലക്കിടി:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ കൂട്ടത്തോടെ വയനാട് ചുരത്തിലേക്ക് എത്തി തുടങ്ങിയത് നാട്ടുകാരേയും ചുരം സംരക്ഷണ സമിതി പ്രവർത്തകരെയും ആശങ്കയിലാക്കുന്നു.കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി
ദിനംപ്രതി നൂറുകണക്കിന് സഞ്ചരികളാണ് ഇപ്പോൾ വയനാട് ചുരത്തിൽ എത്തുന്നത്.ബൈക്കിലും മറ്റുമായി എത്തുന്ന യുവാക്കൾ അധികവും മാസ്ക് ഉപയോഗിക്കുയോ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയോ ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ബൈക്കിലെത്തുന്നവരെ കൂടാതെ കുടുംബത്തോടൊപ്പവും നിരവധി സഞ്ചാരികളാണ് ഇപ്പോൾ വയനാട് ചുരത്തിൽ എത്തുന്നത്.ഇതിൽ പ്രായമായവരും പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഉൾപ്പെടുന്നതായും നാട്ടുകാർ ചൂണ്ടി കാട്ടുന്നു.
സഞ്ചാരികൾ കാഴ്ച്ചകൾ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി
വ്യൂ പോയിൻ്റുകളിലും മറ്റും വാഹനം നിർത്തി സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേരുന്നതും കോവിഡ് വ്യാപനത്തിന് കാരണമാകും എന്നാണ് നാട്ടുകാരുടെയും ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും ആശങ്ക.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക