കൊട്ടിയത്തെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, സീരിയല്‍ നടി അടക്കമുള്ളവരെ ചോദ്യംചെയ്യും.

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലോക്കൽ പോലീസിൽനിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്. കഴിഞ്ഞദിവസം കേസ് ഡയറി ലഭിച്ചിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇത് പരിശോധിച്ചുവരികയാണ്.

പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മദാണ് കേസിലെ പ്രതി. ഇയാളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആരോപണവിധേയരായ ഹാരിഷിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദരന്റെ ഭാര്യയായ സീരിയൽ നടി എന്നിവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
വിവാഹനിശ്ചയത്തിന് ശേഷം ഹാരിഷ് മുഹമ്മദ് വിവാഹത്തിൽനിന്ന് പിന്മാറിയതോടെയാണ് കൊട്ടിയത്തെ യുവതി ജീവനൊടുക്കിയത്. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടെ പലതവണയായി ഹാരിഷ് മുഹമ്മദ് യുവതിയുടെ വീട്ടുകാരിൽനിന്ന് പണം കൈക്കലാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗർഭഛിദ്രം നടത്തിയതായും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.