ആലപ്പുഴ തോട്ടപ്പള്ളിയിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പള്ള സ്വദേശി ആകാശാണ്(20)മരിച്ചത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുന്ന ദിവസമാണ് ആകാശ് ജീവനൊടുക്കിയത്. 13 ദിവസം മുമ്പാണ് ഇയാൾ ഡൽഹിയിൽ നിന്നെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് ആകാശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







