സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച ബം​ഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊളളാനുളള സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ മുന്‍വര്‍ഷങ്ങളില്‍ പ്രളയത്തിന് കാരണമായ പോലെയുളള അതിതീവ്രമഴ പെയ്തേക്കാമെന്നാണ് ആശങ്ക. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 വരെയുള്ള രണ്ടാഴ്ച കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ ഒഴിച്ചുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ഒഡിഷ തീരത്തേക്ക്‌ നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഓഗസ്റ്റ് രണ്ടാംവാരം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദത്തിനുള്ള സാധ്യതകൂടി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. കേരള, കര്‍ണാടക തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകും. ഓഗസ്റ്റ് നാല് വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം പകുതി പിന്നിടുമ്ബോള്‍ കേരളത്തില്‍ 23% മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്‌ 1,363 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ പെയ്തത് 1050.1 മില്ലിമീറ്റര്‍ മാത്രമാണെന്നും കാലാവസ്ഥ വിഭാ​ഗത്തിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. ജൂലൈ മാസത്തില്‍ സാധാരണയായി 726. 1 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ പെയ്തത് 514 മില്ലിമീറ്റര്‍ മാത്രമാണ്. 29 % കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളിലും കാലവര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 2019ല്‍ 32% മഴക്കുറവായിരുന്നു ജൂലൈ അവസാനിച്ചപ്പോള്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ഒഴികെ എല്ലാ ജില്ലകളിലും ശരാശരിക്കും താഴെ മാത്രമാണ് മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ പെയ്തത് 1902.6 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1,791 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ആറ് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. അതെ സമയം പശ്ചിമ ഘട്ട ജില്ലകളായ വയനാട്, ഇടുക്കി എന്നി ജില്ലകളിലാണ് ഏറ്റവും മഴ കുറവ് രേഖപ്പെടുത്തിയത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.