തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് ബസുടമകളുടെ തീരുമാനം. ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വീസ് കെ.എസ്.ആര്‍.ടി.സിയും പിന്‍വലിച്ചിരുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം.എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍