40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.

ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍
40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം.

നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത്.

ഇന്നലെ രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാള്‍ പോലീസ് കസ്റ്റഡിയിലായത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തില്‍ അമ്മയും അമ്മൂമ്മയും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കുഞ്ഞ് കൈയില്‍ നിന്നും വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി നൽകി എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലാണ്.

തിരുവനന്തപുരം
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

‘കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’

തിരുവനന്തപുരം: കെ എസ് ആ‌ർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും

മലർവാടി 2025′ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 6ന്

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.