പനമരം : തമിഴ്നാട് ലാൽഗുഡി താലൂക്കിൽ പിള്ളയാർ കോവിൽ തെരുവ് കറുപ്പസ്വാമി (50) നെയാണ് പനമരത്തെ പഴയ നടവയൽ റോഡിലെ സ്വകാര്യ ലോഡ്ജ്മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരോടൊപ്പമാണ് കറുപ്പസ്വാമി പനമരത്തെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയിൽ എടുത്ത് താമസിച്ച കറുപ്പസ്വാമിയെ ഇന്ന് രാവിലെയോടെ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.
പനമരം പോലീസ് തുടർനടപടികൾ ആരംഭിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.