കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യാ വ്യാപകമായി 250 കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐകെകെഎസ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആദിവാസി ഭാരത് മഹാ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റയിൽ കർഷക പ്രതിരോധ സമരം സംഘടിപ്പിച്ചു. അഖിലേന്ത്യാകർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിരോധ സമരം എഐകെകെഎസ് സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് വട്ടേക്കാട്, എം.കെ ഷിബു , നസറുദ്ദീൻ, പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. പി എം. ജോർജ്ജ്, കെ.ജി മനോഹരൻ ,കെ.ആർ. അശോകൻ ശങ്കരൻ രാമ ഗിരി , സബിത എന്നിവർ സമരത്തിന് നേതൃത്വം നൽകി.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…
മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി







