കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഷിക പരിഷ്കരണ ബില്ലിനെതിരെ കണിയാ മ്പറ്റ പോസ്റ്റോഫീസിനു മുൻപിൽ ധർണ്ണ നടത്തി.
കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പർ പി.പി ആലി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് സി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സി.ജയപ്രസാദ്,ജീബ് കരണി, പി.കെ.ജോർജ്ജ്, പി.ജെ രാജേന്ദ്രപ്രസാദ്, വി.ഇബ്രാഹിം,എം.എ
മജീദ്, കെ.മമ്മു, പി.എൻ അനിൽ കുമാർ, വി.സി.ഷൈജൽ, പി.സജീവ്, പി.ബാലൻ, തോമസ് തുടങ്ങിയവർ സംസാരിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ