മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. താമരശേരി സ്വദേശികളായ അബ്ദുൾ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ഗുണ്ടൽപേട്ടയിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തിൽ നിന്നുമാണ് ഇന്ന് 12 മണിയോടെ പണം പിടികൂടിയത്. കോടഞ്ചേരിയിൽ നിന്നും പൈനാപ്പിൾ കയറ്റി ഗുണ്ടൽപേട്ടയിൽ ഇറക്കി തിരികെ വരുകയാണന്നാണ് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടു. താമരശ്ശേരി പരപ്പൻപോയിൽ സ്വദേശി ലത്തീഫ് എന്നയാളെ ഏൽപ്പിക്കുന്നതിനായാണ് കൊണ്ടുവരുന്നത് എന്നും, തങ്ങൾക്ക് ഇതിന് പ്രതിഫലം 3000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നും പ്രതികൾ പറയുന്നു.
പണവും പിടികൂടിയവരെയും പൊലിസിന് കൈമാറും. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പി പി ശിവൻ, റ്റി ബി അജീഷ് സി ഇ ഒ മാരായ എ എം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






