കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി.
സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ബാത്ത്റൂം, രജിസ്ട്രേഷൻ കൗണ്ടർ, സ്റ്റാഫുകൾക്കുള്ള വിശ്രമമുറി, സ്റ്റാഫുകൾക്ക് പിപി കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിംഗ് ഏരിയ, ബാത്ത്റും തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഫെസിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം പൂർത്തികരിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും പൂർത്തികരിച്ചിട്ടുണ്ട്.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







