നടവയൽ:ബഫർ സോൺ സംബന്ധിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടവയൽ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹവും പ്രതിഷേധ പ്രകടനവും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് കർഷകരെയും കൃഷി മേഖലയേയും തകർക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. സത്യഗ്രഹത്തിലും ഇതിന് മുന്നോടിയായി നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും മൂന്ന് താലുക്കിലെ ജനപ്രതിനിധികളും, മതമേലധ്യക്ഷൻ മാരും, പ്രമുഖരും, കർഷക നേതക്കളും കർഷകരും പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം പി.എം ജോയി ഉദ്ഘടനം ചെയ്തു.
വി.ഫോർ വയനാട് മുവ്മെന്റ് നേതൃത്വത്തിൽ കർഷകൻകൂട്ടിലും, കടുവ നാട്ടിലും എന്ന പ്രമേയത്തെ ആസ്പദമാക്കി ടാബ്ലോ അവതരിപ്പിച്ചു.
റോഡിൽ കട്ടിലിൽ കിടന്നും കർഷകൻ പ്രതിഷേധിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ.അസ്മത്ത്, എം.സി സെബാസ്റ്റ്യൻ ഇസ്മായിൽ, ഗ്രേഷ്യസ്
ഫാദർ ജോസ് മേച്ചേരി തുടങ്ങിയവർ സംസാരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






