മാനന്തവാടി: ബഫർ സോൺ വിജ്ഞാപനം റദ്ദ് ചെയ്യുക,വന്യജീവി ശല്ല്യത്തിനു പരിഹാരം കാണുക, കടുവ സങ്കേതം ശുപാർശ പിൻവലിക്കുക, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാകാതിരിക്കുക, കർഷക ബില്ല് പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കെസിവൈഎം മാനന്തവാടി മേഖല പ്രതിഷേധ യോഗം ചേർന്നു.യോഗത്തിൽ ഫാ.മാത്യു മലയിൽ, ഫാ.നിഷ്വിൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
മേഖല അനിമേറ്റർ സി. ദിവ്യ ഒഎസ്എ,മേഖല പ്രസിഡന്റ് ജോബിഷ് പന്നികുത്തിമക്കൽ, വൈസ് പ്രസിഡന്റ് ജിജിന കറുത്തേടത്ത്,
മറ്റു മേഖല,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ