പടിഞ്ഞാറത്തറ: കുപ്പാടിത്തറ കുറുമണി റോഡിൽ വാഴ നടീൽ സമരം നടത്തി കോൺഗ്രസ്സ്. പടിഞ്ഞാറത്തറ ഏഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിക്ഷേധിച്ച് വാഴ നടീൽ സമരം നടത്തിയത്.രഘുനാഥൻ വരട്ട്യാൽ, ജോസ് തൊട്ടിയിൽ,പി.ടി ബാലകൃഷ്ണൻ, ഡോൺ ഷാരോൺ, ബൈജു കണിയോടിക്കൽ,കെ.ജി രഘു എന്നിവർ നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







