പടിഞ്ഞാറത്തറ കാപ്പിക്കളത്തെ മുഴുവൻ വീടുകളിലും ഹോമിയോപതിയുടെ ഇമ്യൂണിറ്റി ബൂസ്റ്റർ ആഴ്സനിക് ആൽബം 30 എന്ന പ്രതിരോധ മരുന്നിൻ്റെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നിർവ്വഹിച്ചു.
കാപ്പിക്കളം ഗ്രാമകേന്ദ്രത്തിൽ യുവ ദർശനം പരിസ്ഥിതി ക്ലബ്ബ് പ്രസിഡൻ്റ് ബിനു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സനും വാർഡുമെമ്പറുമായ ശാന്തിനി ഷാജി മുഖ്യ പ്രഭാഷണവും, ഗ്ലോബൽ ഹോമിയോപതിക് ലൗവേഴ്സ് ഫോറം വയനാട് ജില്ലാ ക്യാപ്റ്റൻ
വി.ടി മാത്യു പകർച്ചവ്യാധികളെക്കുറിച്ചും പ്രതിരോധ പ്രവർത്തന മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിച്ചു.ശരത്ചന്ദ്രൻ,ഷീൻ സെബാസ്റ്റ്യൻ കാക്കനാട്ട് എന്നിവരും കുടുംബശ്രീ പ്രവർത്തകരും സംബന്ധിച്ചു .പരിസ്ഥിതി ക്ലബ്ബ് ഭാരവാഹികളായ ബാബു വർഗ്ഗീസ് സ്വാഗതവും,ജോസ് ടി.ജെ നന്ദിയും പറഞ്ഞു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ