സമ്പൂർണ അടച്ചിടലിലേക്ക് പോകില്ല; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സമ്പൂർണ അടച്ചിടലിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണങ്ങൾ കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ കർശന നടപടിയുണ്ടാകും. കട ഉടമകൾക്ക് നേരെയും നടപടി ശക്തമാക്കും. കടകളിൽ നിശ്ചിത അകലം പാലിക്കണം. കൂട്ടം കൂടരുത്. കടയിൽ വരുന്നവർക്ക് നിൽക്കാനായി നിശ്ചിത അകലത്തിൽ സ്ഥലം മാർക്ക് ചെയ്യണം. അല്ലെങ്കിൽ കട തന്നെ അടച്ചിടേണ്ടി വരും.
മാസ്‌ക് ഇടാതെ നടക്കുന്നവരുണ്ട്. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ കൂടാറുള്ളത്. ശവദാഹത്തിന് 20 പേര് എന്നും കണക്കാക്കിയിരുന്നു. ഇത് അതേ നിലയിൽ തന്നെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.