വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം കെപിസിസി സെക്രട്ടറി എം.എസ് വിശ്വനാഥൻ നിർവ്വഹിച്ചു.സേവാദൾ ജില്ലാ പ്രസിഡന്റ് അനിൽ.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. മൈനോറിറ്റി സെൽ ജില്ലാ ഉപാദ്ധ്യക്ഷൻ ടോമി മല വയൽ,കർഷക കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി സാജു ഐക്കരകുന്നത്ത്,ഐഎൻടിയുസി മോട്ടോർ വിഭാഗം സംസ്ഥാന സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ, സേവാദൾ സംസ്ഥാന സെക്രട്ടറി ശ്രീജി ജോസഫ്,ബ്ലോക്ക് പ്രസിഡന്റ് രാജൻ എം.നായർ, സേവാദൾ മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് സുപ്രിയ അനിൽ ഭാരവാഹികളായ ശ്രീജഗോപിനാഥ്, ഉഷ.എം.കെ,സജിത ശിവകുമാർ,കെ.എസ് പ്രജീത,രോഷ്മിള ചന്ദ്രകാന്ത്, സോജി ആന്റണി തുടങ്ങിയവർ സംസാരിച്ചു. സേവാദൾ ജില്ലാ ജന:സെക്രട്ടറി നിക്സൺ ജോർജ്ജ്, സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സജീവൻ കെല്ലപ്പള്ളി നന്ദിയും പറഞ്ഞു.

സാക്ഷ്യപത്രം ഹാജരാക്കണം
കൽപറ്റ നഗരസഭയിൽ നിന്ന് 2025 സെപ്റ്റംബർ 30 വരെ വിധവ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 60 വയസ് പൂർത്തിയാവാത്ത എല്ലാ ഗുണഭോക്താക്കളും പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം






