വെണ്ണിയോട് : അപവാദ പ്രചരണത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വെണ്ണിയോട് മേഖല ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു.സിപിഐഎം വെണ്ണിയോട് ലോക്കൽ സെക്രട്ടറി വി.ജെ ജോസ്,പി.ജി വിജയൻ, എ.എ ഹസീന,സെക്രട്ടറി ശുഭ സതീശൻ എന്നിവർ സംസാരിച്ചു.

വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ
ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത്