എടവക:ചുണ്ടമുക്ക് രണ്ടേനാൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കനിവ് റിലീഫ് കമ്മിറ്റി രണ്ടേനാൽ ടൗണിൽ നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്റർ കെട്ടിട നിർമ്മാണത്തിലേക്കുള്ള ആദ്യ ഫണ്ട് ദുബൈ സീഷെൽസ് കാർഗോ മാനേജിങ് ഡയറക്ടർ കിഷോർ കുമാറിൽ നിന്ന് ഏറ്റുവാങ്ങി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ,കനിവ് പ്രസിഡന്റ് അഷ്‌റഫ് കെ.ടി,ജനറൽ സെക്രട്ടറി അസ്ഹറുദ്ധീൻ കല്ലായി,അബ്ദുൾ സലാം മണ്ണാർ,നസീർ കെ.ടി,ഉസ്മാൻ അവറാൻ എന്നിവർ സംബന്ധിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






