മാനന്തവാടി നഗരസഭയിലെ പിലാക്കാവ് വാട്ടർകുന്നിലെ പീച്ചനത്ത്
വിശ്വനാഥൻ എന്നവരുടെ വീട്ടിൽ വൈദ്യുതി എത്തിച്ച് വെയ്‌വ്‌സ് പ്രവർത്തകർ
മാതൃകയായി. വലിയ കുന്നിൻ മുകളിലെ കൊച്ചു വീട്ടിലെ 4 അംഗങ്ങളും എല്ലാവരും
ആരോഗ്യ പ്രശ്നം ഉള്ളവർ ആണ്. ഓട്ടിസം ബാധിച്ച മകനും രോഗബാധിതരായ
മാതാപിതാക്കളും ഉള്ള നിർധന കുടുംബത്തിന് വൈദ്യുതികരിക്കാൻ
കഴിയുമായിരുന്നില്ല. വീടിന്റെ സ്വിച്ച് ഓൺ കർമം നഗരസഭ കൗൺസിലർ ലൈല ഉസ്മാൻ
നിവർവഹിച്ചു. വെയ്‌വ്‌സ് ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ജെറീഷ്
മൂടമ്പത്ത്, ജസ്റ്റിൻ ചെഞ്ചട്ടിൽ, ജസ്റ്റിൻ പയ്യമ്പള്ളി, അബൂബക്കർ
പിലാക്കാവ് എന്നിവർ പ്രസംഗിച്ചു. വെയ്‌വ്‌സ് മാനന്തവാടി ചാപ്റ്റർ
പ്രസിഡന്റ് വി.പി. ഷാജു, ജോഷി കരിങ്ങാരി, നിസാർ ബാരിക്കൽ, സന്തോഷ്
മൂർത്തി, ജോയി പോൾ എന്നവർ നേതൃത്വം നൽകി.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







