2020 മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് പരീക്ഷയില്‍ നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡ് ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2021 ലെ നീറ്റ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് മുന്നോടിയായുള്ള കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുക. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റളുടെ പകര്‍പ്പ് എന്നിവ സഹിതം ഐ.റ്റി.ഡി.പി. ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 3. ഫോണ്‍ 04936 202232

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്