കൊറോണ ബാധിച്ചാൽ മണം നഷ്ട്ടപ്പെടുന്നത് എന്തുകൊണ്ട്? ?

കൊറോണ വൈറസ് ബാധിച്ചവരില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണ് മണം നഷ്ടപ്പെടുകയെന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നതിനെ കുറിച്ച്‌ പലര്‍ക്കും അറിയില്ല. ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ കോളേജിലെ ഗവേഷകരാണ് ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നത്. മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന തരത്തില്‍ കൊറോണ വൈറസ് ബാധിക്കുന്ന കോശങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

തലച്ചോറിലേക്ക് മണം സംബന്ധിക്കുന്ന വിവരങ്ങള്‍ എത്തിക്കുന്ന ഓള്‍ ഫാക്ടറി ന്യൂറോണുകള്‍ക്ക് പിന്തുണ നല്‍കുന്ന ഒരു കൂട്ടം കോശങ്ങളെയാണ് കൊറോണ വൈറസ് ബാധിക്കുന്നതെന്നാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.ഈ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധ കാരണം ഓള്‍ഫാക്ടറി ന്യൂറോണുകള്‍ക്ക് കൃത്യമായി മണം തലച്ചോറില്‍ എത്തിക്കാന്‍ സാധിക്കാതെ വരികയും കൊറോണ ബാധിച്ചയാള്‍ക്ക് മണം നഷ്ടമാകുകയും ചെയ്യുന്നു.

അണുബാധ മാറുമ്ബോഴേക്കും ഓള്‍ഫാക്ടറി ന്യൂറോണുകള്‍ സജീവമാകുകയും മണം തിരികെ ലഭിക്കുകയും ചെയ്യും. കൊറോണ ദീര്‍ഘകാലത്തേക്ക് മണം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്നാണ് ഗവേഷണത്തില്‍ പങ്കെടുത്ത ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ന്യൂറോബയോളജി പ്രൊഫസര്‍ വ്യക്തമാക്കി.

കൊറോണ മൂലം മണം നഷ്ടമാകുന്ന അവസ്ഥയും മറ്റ് രോഗങ്ങള്‍ മൂലം മണം നഷ്ടമാകുന്ന അവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധിച്ച്‌ മണം നഷ്ടമാകുന്നവര്‍ക്ക് ആഴ്ച്ചകള്‍ക്കുള്ളില്‍ മണം തിരികെ ലഭിക്കും. എന്നാല്‍ മറ്റ് രോഗങ്ങള്‍ക്ക് അതിന് ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.