ഒടുവില്‍ പ്രിയങ്കയോട് മാപ്പ് അപേക്ഷിച്ച് യു.പി പൊലീസ്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് യു.പി പൊലീസ്. ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്.

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ പൊലീസ് തടഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

പ്രിയങ്കാ ഗാന്ധിയുടെ കുര്‍ത്തയില്‍ ബലമായി പിടിച്ചുവലിക്കുന്ന യു.പി പൊലീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. യോഗി ജീയുടെ കീഴിലെ പൊലീസില്‍ വനിതാ പൊലീസ് ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

അതേസമയം, പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്രിയങ്കയും രാഹുലും നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും കുടുംബത്തെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവുമെന്നും ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവുമെന്നും ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്

വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം

അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്. അപ്പപ്പാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം

ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

കോട്ടനാട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത് . യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്.

ടെൻഡർ ക്ഷണിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ഗ്രൂപ്പുകളിലെ  കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി  ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ബിജെപി സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും നൽകിയ വാഗ്ദാനം പാലിച്ച് വാളേരി പാലിയാണക്കുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് എടവക വാളേരി 21-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ജോർജ് മാസ്റ്റർ മാതൃകയായി. ജലവിതരണ ഉദ്ഘാടനം ജോർജ് മാസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.