മാനന്തവാടി : ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ 49-ാമത് ബൈബിൾ കലോത്സവം കണിയാരം കത്തീഡ്രൽ ഇടവകയിൽ വച്ച് ഒക്ടോബർ എട്ടാം തീയതി നടക്കും.മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിൽ 13 മേഖലകളിലെ 160 ഇടവകളിൽ നിന്നായി 700 ലധികം മത്സരാർത്ഥികൾ പങ്കെടുക്കും.ആഘോഷമായി നടക്കുന്ന ബൈബിൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 21 അംഗ കമ്മറ്റി രൂപികരിച്ചു. മാനന്തവാടി രൂപത പ്രസിഡൻറ് ബിനീഷ് തുമ്പിയാംകുഴിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനന്തവാടി രൂപത ഡയറക്ടർ ഫാ.മനോജ് അമ്പലത്തിങ്കൽ സ്വാഗതം പറഞ്ഞു. കണിയാരം കത്തീഡ്രൽ ഇടവക വികാരി ഫാ.സണ്ണി മഠത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത ജോ. ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റീന എഫ് സി സി,സി എം എൽ രൂപത ജനറൽ സെക്രട്ടറി തങ്കച്ചൻ മാപ്പിളക്കുന്നേൽ, മലബർ റീജണൽ ഓർഗനൈസർ രഞ്ജിത് മുതുപ്ലാക്കൽ മേഖല പ്രസിഡൻറ് സെബാസ്റ്റ്യൻ വള്ളികാവുങ്കൽ ,അരുൺ പേഴക്കാട്ടിൽ,അനീറ്റ കുരിശിങ്കിൽ , സി.കരോളിൻ എസ് എ ബി എസ് ,ജോസ് മാതേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







