കാവുംമന്ദം: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ തരിയോട് ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ സി ഡി എസ് ബാലസഭ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയും സിഗ്നേച്ചര്‍ കാമ്പയിനും ബോധവല്‍ക്കരണ ക്ലാസും ഏറെ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പെഴ്സണ്‍ രാധ മണിയന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി, അംഗങ്ങളായ ചന്ദ്രന്‍ മഠത്തുവയല്‍, ബീന റോബിന്‍സണ്‍, സിബിള്‍ എഡ്വേര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു. പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ടി സുമേഷ്, കരുണാകരന്‍ എന്നിവര്‍ ക്ലാസെടുത്തു.
ബസ്റ്റാന്‍റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ നിരവധി ബാലസഭാ കുട്ടികള്‍ പങ്കെടുത്തു. കാവുംമന്ദം ടൗണില്‍ വെച്ച് നടത്തിയ സിഗ്നേച്ചര്‍ കാമ്പയിനില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി. തുടര്‍ന്ന് കാവുംമന്ദം കമ്മ്യൂണിറ്റിഹാളില്‍ വെച്ച് ലഹരി വിപത്ത് കുട്ടികളില്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തപ്പെട്ടു. പരിപാടികള്‍ക്ക് സി ഡി എസ് എക്സികൂട്ടീവ് അംഗങ്ങളായ വിന്‍സി ബിജു, ഗിരിജ സത്യന്‍, പുഷ്പ ബാലകൃഷ്ണന്‍, രമ്യ കുഞ്ഞിരാമന്‍, ലുബ്ന സുലൈമാന്‍, റിസോഴ്സ് പേഴ്സന്‍മാരായ ലില്ലി ഫിലിപ്പ്, രാധിക ശ്രീരാഗ്, എ ഡി എസ് ഭാരവാഹികള്‍, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി ഡി എസ് വൈസ് ചെയര്‍പെഴ്സണ്‍ ജസ്സി തോമസ് സ്വാഗതവും ബാലസഭാ പ്രതിനിധി ലാവണ്യ നന്ദിയും പറഞ്ഞു.








