മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്ക് ഐക്യദാർഢ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് റാലി നടത്തി. പ്രസിഡന്റ് ഹൈദ്രു.ഇ, ജനറൽ സെക്രട്ടറി രഞ്ജിത്ത് നമ്പ്യാർ, ശിവദാസ് മണവാട്ടി, തനിമ അബ്ദുറഹ്മാൻ, യൂത്ത് വിംഗ് പ്രസിഡന്റ് ഉണ്ണി കാമിയോ, സെക്രട്ടറി പ്രമോദ് ഗ്ലാഡ്സൺ എന്നിവർ സംസാരിച്ചു.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്







