കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും തൊണ്ടർനാട് പോലീസ് സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും മാരത്തോണും തൊണ്ടർനാട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ആമിനാ സത്താർ ഉദ്ഘാടനം ചെയ്തു. നാളത്തെ കേരളം ലഹരി മുക്ത കേരളമായിരിക്കണമെന്നും വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അവർ പറഞ്ഞു.നിരവിൽപ്പുഴ നിന്നും കുഞ്ഞോം ടൗണിലേക്ക് പുറപ്പെട്ട മാരത്തോൺ തൊണ്ടർനാട് എസ് എച്ച് ഒ അജീഷ് കുമാർ എൻ ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെംബർ പ്രീതാരാമൻ അധ്യക്ഷനായി. പിടിഎ പ്രസിഡൻ്റ് ഷാജുമോൻ, വാർഡ് മെംബർ അരവിന്ദാക്ഷൻ, ഗണേശൻ, അബ്ദുറഹ്മാൻ, ബഷീർ, രവിശങ്കർ തുടങ്ങിയവർ സംസാരിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷിജോ ജോർജ് സ്വാഗതവും കൺവീനർ വിജയൻ നന്ദിയും പറഞ്ഞു.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്







